
ഡിവൈഎസ്പി ഓഫീസിനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ; രക്തം വാര്‍ന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ തലയ്ക്ക് അടിയേറ്റ നിലയിൽ മുറിവ്; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: വര്‍ക്കല പോലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍.
വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Third Eye News Live
0