മീൻ പിടിക്കാൻ ഡാമിൽപോയ യുവാവ് മരിച്ച നിലയിൽ; വലയിൽ കുടുങ്ങി മരിച്ചതാകാം എന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഷിബു.

video
play-sharp-fill

എന്നാൽ രാത്രിയായിട്ടും തിരിച്ചുവന്നില്ല. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികളാണ് വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടത്.

ഇവർ അറിയിച്ചതിനെ തുടർന്ന് കുളമാവ് പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാമിൽ വല വിരിക്കുന്നതിനിടെ വലയിൽ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നി​ഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.