ഇടതു കണ്ണിലൂടെ സൈക്കിളിന്റെ ബ്രേക്ക് ലിവർ ആഴത്തിൽ‌ തലയിലേക്കു തുളച്ചു കയറി ; സൈക്കിളിൽനിന്നു നിലത്തുവീണു ഗൃഹനാഥന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം ∙ സൈക്കിളിൽ സഞ്ചരിക്കവെ നിലത്തു വീണ ഗൃഹനാഥൻ സൈക്കിളിന്റെ കമ്പി തലയിൽ തുളച്ചു കയറി മരിച്ചു. കൊല്ലം കാവനാട് കന്നിമേൽചേരി കണ്ണാടൂർ വടക്കതിൽ മുരളീധരനാണു (60) ദാരുണമായി മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.30നു ശക്തികുളങ്ങര നല്ലേഴ്ത്ത് മുക്കിനു സമീപമാണു സംഭവം. കൊല്ലം കോർപറേഷൻ ശക്തികുളങ്ങര ഡിവിഷൻ കൗൺസിലർ എം.പുഷ്പാംഗദനാണ് ഇദ്ദേഹത്തെ ആദ്യം റോഡ് വശത്തു സൈക്കിളിനു മുകളിലേക്കു വീണ നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ പൊക്കി എടുക്കാൻ ശ്രമിച്ചെങ്കിലും കമ്പി തുളച്ചു കയറിയതിനാൽ എഴുന്നേൽപിക്കാൻ സാധിച്ചില്ല. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടതു കണ്ണിലൂടെ സൈക്കിളിന്റെ ബ്രേക്ക് ലിവർ വളരെ ആഴത്തിൽ‌ തലയിലേക്കു തുളച്ചു കയറിയ നിലയിലായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ: സുജാത (ഉഷ). മക്കൾ: മുകേഷ്, മഹേഷ്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.