
കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കെ.എ. ബാലകൃഷ്ണൻ (73) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.