നായ ബൈക്കിന് കുറുകെ ചാടി അപകടം; 12 വര്‍ഷമായി അബോധാവസ്ഥയില്‍; യുവാവ് മരിച്ചു

നായ ബൈക്കിന് കുറുകെ ചാടി അപകടം; 12 വര്‍ഷമായി അബോധാവസ്ഥയില്‍; യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് അപകടത്തില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.പരുമല ഉഴത്തില്‍ കാഞ്ഞിരത്തിൻ മൂട്ടില്‍ മാത്യു കെ ആന്റണിയാണ് (37) മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മാത്യു കഴിഞ്ഞ 12 വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു.ഫോട്ടോഗ്രാഫറായ മാത്യു പരുമലയില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. 2011 നവംബര്‍ 19 ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്ബോഴാണ് പാണ്ടനാട്ടില്‍ വച്ച്‌ തെരുവുനായ മാത്യുവിന്റെ ബൈക്കിന് വട്ടം ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ മാത്യു അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു.വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചു.

കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റ് ശസ്ത്രക്രിയകള്‍ അടക്കം നടത്തിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ 4 വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു.