play-sharp-fill
ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണു ; കൃഷി വകുപ്പ് ജീവനക്കാരൻ മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണു ; കൃഷി വകുപ്പ് ജീവനക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ

മാവേലിക്കര: ആലപ്പുഴ വൈ.എം.സി.എയിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു.

മാവേലിക്കര കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ പരേതനായ കേശവൻകുട്ടിയുടെ മകൻ വി.കെ.സജീവ് (53) ആണ് മരിച്ചത്. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: കെ.കെ.ദേവകി. ഭാര്യ: മോൻസിമോൾ.മക്കൾ: സൂര്യ വി.സജീവ്, കിരൺ വി.സജീവ്, തേജസ് വി.സജീവ്. സംസ്കാരം: ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.