
കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണു മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണു തിരച്ചിൽ തുടരുന്നത്.
ഇന്നലെ 3 മണിയോടെയാണു സംഭവം. പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവിൽ കുളിക്കാൻ എത്തിയതായിരുന്നു ആൽബിനും അർജുനും മറ്റൊരു സുഹൃത്തായ ഫോർട്ടു കൊച്ചി സ്വദേശിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീന്തൽ അറിയാത്ത ഇരുവർ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേന കൂടി എത്തി നടത്തിയ തിരച്ചിലിൽ മുങ്ങിയ സ്ഥലത്തിന് അടുത്തു തന്നെ ആൽബിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂവാറ്റുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് മൂവരും ബിടെക് കോഴ്സ് പഠിച്ചിറങ്ങിയത്.രാമമംഗലത്തുള്ള ആൽബിന്റെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു മൂവരും എന്നാണ് വിവരം.
പിന്നാലെയാണ് ദുരന്തത്തിൽപ്പെടുന്നത്. ഇവിടെ മുമ്പും ആളുകൾ ഒഴുക്കിൽപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.