കോഴിക്കോട് വടകരയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

Spread the love

കോഴിക്കോട്: വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ മുനിസിപ്പൽ ഓഫീസിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്.

ആർപിഎഫും കെകെ രമ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിക്കണ്ണന്റെ മൃതദേഹം ഇപ്പോൾ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ഇന്നലെയും സമാനമായ രീതിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചിരുന്നു.