മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയിൽ കയറി നിന്നു ; ഡംപ് ബോക്സ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം

Spread the love

ഉദയംപേരൂര്‍ : മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയിൽ കയറി നിന്ന യുവാവിന് ദാരുണാന്ത്യം.നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്.

ലോറിയുടെ ഡംപ് ബോക്സ് ദേഹത്ത് പതിച്ചാണ് മരണം സംഭവിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

മഴ നനയാതിരിക്കാന്‍ ഡംപ് ബോക്സിനടിയിലേക്ക് കയറി നിന്ന സുജില്‍ ഡംപ് ബോക്സിനും ചെയ്സിനും ഇടയിൽ പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group