തുറവൂരിൽ കാറിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

തുറവൂര്‍: കാറിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. എരമല്ലൂര്‍ ചൂളയ്ക്കല്‍ ജയന്‍ (45) ആണ് മരിച്ചത്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമായി സംസാരിച്ചശേഷം എസി ഇട്ട് കാറില്‍ ഇരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.

പുലര്‍ച്ചെ ബന്ധുക്കള്‍ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് അനക്കമില്ലാതെ കാറിനുള്ളില്‍ ജയനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഭാര്യയും കുട്ടികളും സ്വന്തം വീട്ടില്‍ പോയി താമസിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി ആവശ്യവുമായി മദ്രാസില്‍ പോകുമെന്ന് കൂട്ടുകാരോട് പറഞ്ഞാണ് രാത്രിയില്‍ പോയത്. സംസ്‌കാരം ഇന്ന് നടക്കും. പരേതന്‍ ഡി- ലൈറ്റ് ഫര്‍ണീച്ചര്‍ കമ്ബനി ജീവനക്കാരനായിരുന്നു. ഭാര്യ അമ്ബിളി. മക്കള്‍: അശ്വിന്‍ ജയന്‍, അദിത്ത് നാരായണന്‍.