കോഴിക്കോട് തൂണേരിയിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : നാദാപുരത്തിനടുത്ത് തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി.

എടച്ചേരി തലായി നോർത്തിലെ ചെട്ട്യം വീട് കോളനിക്ക്  സമീപത്തെ മലയിൽ ബാബുവിൻ്റെ മകൻ അഭിനവ് ( 28 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിനവ് വൈകിട്ടും വീട്ടിൽ എത്താതതിനെ തുടർന്ന് അച്ഛനും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം വീടിനകത്ത് തൂങ്ങിയ നിലയിൽ  കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group