
മലപ്പുറം : തേഞ്ഞിപ്പാലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ പൊറോളി അബ്ദുള്ള (GDS ചേളാരി) മകൻ ആദിൽ ആരിഫ്ഖാൻ ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ച്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ച് കാറിനുള്ളിൽ അകപ്പെട്ട ആദിലിനെ രക്ഷപ്പെടുത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിൽസക്കായി ഡൽഹിയിലെ എയിംസിലേക്ക് കൊണ്ട് പോയിരുന്നെ
ങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


