പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് യുവാവ് മരിച്ചു

Spread the love

ആലപ്പുഴ : പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് യുവാവ് മരിച്ചു. കൊല്ലം തൃക്കരുവ സ്വദേശി രാജേഷ്(36) ആണ് മരിച്ചത്.

video
play-sharp-fill

സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം ഇന്ന് പുലർച്ചെ ആണ് സംഭവം.’സാന്റ മരിയ’ എന്ന ബോട്ടിൽ നിന്നാണ് യുവാവ് വെള്ളത്തിൽ വീണത്.

നൈറ്റ് സ്റ്റേയ്ക്കായി ബോട്ട് കെട്ടിയിട്ടിരുന്നതായിരുന്നു. ബോട്ടിന്റെ മുൻവശത്തുനിന്നും യുവാവ് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group