ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണു ;  പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

പാലക്കാട് : ട്രയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ് പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്ബുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) ആണ് മരിച്ചത്.

പാലക്കാട് വാളയാർ ചന്ദ്രാപുരത്ത് വെച്ചായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ചവിട്ടുപടിയില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.