പാലക്കാട് വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

പാലക്കാട് : വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

പാലക്കാട് കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) ആണ് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്.

പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നായയുടെ കടിയേറ്റയുടനെ ആശുപത്രിയിൽ പോവുകയോ വാക്‌സീനെടുക്കുകയോ ചെയ്‌തിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പിന്നീട് ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിന് പിന്നാലെ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.