പാലക്കാട് ശേഖരിപുരത്ത് ലോട്ടറി വിൽപ്പനക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പാലക്കാട്:  ശേഖരിപുരത്ത് ഓടയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കറുകോടി സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ശേഖരിപുരം – കല്‍പ്പാത്തി റോഡിലെ കാനയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലോട്ടറി വില്പനക്കാരനാണ് രാജേഷ്.

താഴ്ചയുള്ള കാനയിലേക്ക് തലയടിച്ച്‌ വീണതാകാമെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group