
മലപ്പുറം : യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.കിഴിശ്ശേരി കുഴിമണ്ണ മുണ്ടംപറമ്പ്-റേഷൻ പടി, കണ്ണംകുത്ത് ഉണ്ണികൃഷ്ണന്റെ മകൻ ശ്യാം കൃഷ്ണൻ (20) ആണ് മരിച്ചത്.
കോഴിക്കോട് ആർട്‌സ് കോളേജ് ബിരുദ വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെ 10മണിക്ക് ഒമാനൂർ തീണ്ടാപ്പാറയിൽ വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ് കിടക്കുന്ന അവസ്ഥയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഉടൻ തന്നെ വാഴക്കാട് ഇഖ്റ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണകാരണം വ്യക്തമല്ല, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.



