
മലപ്പുറം : കുറ്റിപ്പുറത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.
കുറ്റിപ്പുറം കുമ്പിടി പെരുമ്പലം സ്വദേശി വിമൽ (കുഞ്ഞണ്ണൻ)ആണ് മരിച്ചത്.
കുറ്റിപ്പുറം എം.ഇ.എസ് കോളേജിന് കിഴക്ക് വശത്തുള്ള കുമ്പിടി റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിമലിനെ ഉടൻ തന്നെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.




