കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ  വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടിൽ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തിൽ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം.

മെഡിക്കൽ കോളജിൽ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികൾക്ക് ഷോക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതയായ മല്ലികയാണ് കണ്ണന്റെ ഭാര്യ. മക്കൾ: ദളിത് പ്രവർത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ലിജു കുമാർ, ലിനി പ്രമോദ്, പരേതനായ ലിജേഷ്. സഹോദരങ്ങൾ; പ്രഭാകരൻ, നാണു, മാതാ, നാരായണി, ലക്ഷമി.