കൂട്ടിക്കൽ കാവാലിയിൽ മരം മുറിക്കുന്നതിനിടെ അപകടം ; മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു

Spread the love

മുണ്ടക്കയം : കൂട്ടിക്കൽ കാവാലിയിൽ മരം മുറിക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു. പാലൂർകാവ് സ്വദേശി ഊട്ടുകുളത്തിൽ സാം ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് ഉച്ചക്ക് ഒരുമണിയോടുകൂടിയായിരുന്നു സംഭവം. മിഷ്യൻ വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മുറിച്ച് മറ്റിയ മരം മറ്റൊരു മരത്തിൽ തങ്ങി നിന്നത് മാറ്റുന്നതിടെ മരം സാമിന്റെ മേൽ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.