
പത്തനംതിട്ട : കൂടലില്‍ യുവാവിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കൂടല്‍ സ്വദേശി രാജൻ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയല്‍വാസി അനില്‍ ഒളിവില്‍ പോയി. രാജന്‍റെ അയല്‍വാസിയായ അനില്‍ ആണ് കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
രാജൻ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. രാജനും അനിലും മദ്യലഹരിയില്‍ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും രാത്രി വീട്ടില്‍ വെച്ച് മദ്യപിച്ചശേഷം വഴക്കുണ്ടായതാണ് പ്രാഥമിക വിവരം. ഇതിനുപിന്നാലെ തര്‍ക്കത്തിനിടെ അനില്‍ രാജനെ കുത്തിയതാണെന്നാണ് സംശയമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.