
തൃശ്ശൂർ : മറ്റത്തൂരിൽ നിന്ന് ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശ്ശൂർ സ്വദേശിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി.
കൊടുങ്ങപാറേക്കാടന്‍ ബേബി തോമസിനെ(56)യാണ് കര്‍ണാടകയിലെ കാര്‍വാറില്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗോവയിലുള്ള മറ്റൊരു ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോവയില്‍ ഇറങ്ങാറായ സമയത്ത് ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തത് റെയില്‍വേ പോലീസ് ആയിരുന്നു. തുടര്‍ന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്മിന്‍ കുവൈത്തില്‍ നഴ്‌സാണ്. മക്കള്‍ എല്‍റോയ്, എറിക്.