കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെ അപകടം ; പോസ്റ്റ് ഒടിഞ്ഞ് തലയിൽ വീണ് തൃക്കൊടിത്താനം സ്വദേശിയായ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു

Spread the love

ചങ്ങനാശ്ശേരി : കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെ അപകടം, കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു.

പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്. കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.

വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്പോൾ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ് അനിൽകുമാർ.

ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.