കാഞ്ഞങ്ങാട് നിന്നും കാണാതായ യുവ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി ; കടലിൽ ഒഴുകുന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്

Spread the love

കാസർഗോഡ് : കാഞ്ഞങ്ങാട് നിന്നും കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി.

video
play-sharp-fill

ബേക്കൽ തൃക്കണ്ണാടിന് സമീപം കടലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിന് സമീപത്തെ യു.കെ.ജയപ്രകാശിന്റെ മകൻ പ്രണവ് ( 33) ആണ് മരിച്ചത്.

വ്യാഴാഴ്ച സന്ധ്യക്ക് 7 മണിക്ക് വീട്ടിൽ നിന്നും പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.പിതാവിൻ്റെ പരാതിയിൽ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കടലിൽ ഒഴുകുന്ന നിലയിൽ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

കരക്കെത്തിച്ച മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ യുവാവിന്റെ മൊബൈൽ ഫോണും ചെരിപ്പും ബേക്കൽ കടൽ കരയിൽ കണ്ടെത്തിയിരുന്നു.