
കല്‍പ്പറ്റ : കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ അപകടം ഒരാൾ മരിച്ചു.
മടക്കിമലയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ (55) ആണ് മരിച്ചത്.
കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ നിർമ്മിച്ചിരുന്ന സ്ഥലത്ത് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോണ്‍ക്രീറ്റു കാലുകള്‍ ദേഹത്തേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതര പരിക്കേറ്റ ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടയുണ്ടായിരുന്ന ഉടമ അബ്ബാസിനും പരിക്കുപറ്റിയിട്ടുണ്ട്. അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



