കോഴിക്കോട് കടലുണ്ടിയിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Spread the love

കോഴിക്കോട് : കടലുണ്ടിയിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം.

video
play-sharp-fill

കടലുണ്ടി കോട്ടക്കുന്ന് മണ്ണൂർ കീഴ്ക്കോട് സായൂജ്യംവീട്ടിൽ. സദീന്ദ്രൻ എന്ന സതീശൻ(56) ആണ് മരിച്ചത്.

മൂന്ന് ദിവസമായി വീട്ടിൽ മാറ്റാരുമില്ലായിരുന്നു, ഭാര്യ സ്വന്തം വീട്ടിൽ നിന്നും തിരിച്ച് വന്നപ്പോഴാണ് വീടിന്റെ പുറകുവശത്ത് അടുക്കളയോട് ചേർന്ന് മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉടൻ തന്നെ ബന്ധുക്കളെയും പോലീസിനേയും, വിവരമറിയിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഭാര്യ : ഗീത മക്കൾ : സായൂജ്,സംഗീത് മരുമകൾ : ആദിത്യ