ഇടുക്കിയിൽ മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞുവീണ് തൊഴിലാളി മരിച്ചു ; മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Spread the love

ഇടുക്കി :  ചക്കുപള്ളത്ത് മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.

video
play-sharp-fill

തമിഴ്‌നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിക്കിടെയാണ് അപകടം ഉണ്ടായത്.

മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നതിനോടൊപ്പം തൊഴിലാളിയും വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആശുപത്രയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.