
ഇടുക്കി : ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണ് ഒരാൾ മരിച്ചു. ചക്കുപള്ളം സ്വദേശി ഇടത്തറയിൽ ഷാജി ആണ് മരിച്ചത്.
രാവിലെ 8 മണിയോടെ കൃഷിയിടത്തിലെ ആവശ്യങ്ങൾക്കായി മോട്ടർ ഓൺ ചെയ്യാൻ എത്തിയതായിരുന്നു ഷാജി ഇതിനിടയിൽ കാൽവഴുതി കുളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്.
കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group