തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിൽ

Spread the love

തൃശൂർ : ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിൽ.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, കൊലക്കേസ് പ്രതി സണ്ണി താമസിച്ചിരുന്ന കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകിട്ടോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സിലെ ഒരു റൂമിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്,മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു, തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വന്നൂർ സ്വദേശിയും രണ്ടു കൊലക്കേസിൽ പ്രതിയുമായ സണ്ണിയാണ് ഇവിടെ താമസിച്ചിരുന്നത്, ഇയാളെ ഇപ്പോൾ കാണാനില്ല. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.