ബന്ധുവീട്ടിൽ മാമോദിസ ചടങ്ങിനെത്തിയ യുവാവ് കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി മരിച്ചു

Spread the love

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ കാരയിലെ കണ്ടത്തിൻകര  ജോബി ചാക്കോ (43) ആണ് മരിച്ചത്.

video
play-sharp-fill

രാജഗിരിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി.

ഇവിടെ വെച്ച്‌ കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉള്‍പെടെ തൊണ്ടയില്‍ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.