
ചങ്ങനാശേരിയിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് പുളിങ്കുന്ന് സ്വദേശിയായ 66കാരന് ദാരുണാന്ത്യം ; അപകടമുണ്ടായത് കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങവേ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് പുളിങ്കുന്ന് കണ്ണാടി കൊറത്തറ വീട്ടിൽ (ഇപ്പോൾ നാലുകോടി കൊറത്തറ) ഫിലിപ്പ് ചാക്കോ (തങ്കച്ചൻ -66) മരിച്ചു.
കോട്ടയം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ വട്ടം കറങ്ങി എതിർദിശയിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ ഇടിച്ചതിനു ശേഷം കടയ്ക്കു മുൻപിൽ നിന്ന ഫിലിപ്പിനെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളിൽ ഇടിച്ചതായും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഫിലിപ്പ് അപകടത്തിൽപ്പെട്ടത്.
കുടുംബാംഗങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. സംസ്‌കാരം ബുധനാഴ്ച 2.30 നു നാലുകോടി സെന്റ് തോമസ് പള്ളിൽ. ഭാര്യ: ലിസമ്മ ഫിലിപ്പ് (കുളങ്ങര വീട്, പായിപ്പാട്), മക്കൾ: ടോബി ഫിലിപ്പ്, ശരത് ഫിലിപ്പ്. മരുമക്കൾ: ജീന ടോബി, ജോസ്‌മി ശരത്.