അടിമാലി അപ്‌സരകുന്നില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

ഇടുക്കി : അടിമാലി ടൗണിന് സമീപം അപ്‌സരകുന്നില്‍ യുവാവിനെ തോട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. നാളുകളായി അടിമാലിയില്‍ താമസിച്ച് വന്നിരുന്ന കിടു എന്ന പ്രദീപ് ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് വഴിയാത്രികർ മൃതദേഹം കണ്ടത്. അബദ്ധത്തില്‍ കാല്‍വഴുതി തോട്ടില്‍ വീണ് അപകടത്തില്‍ പെട്ടതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

അടിമാലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group