
ഹരിപ്പാട് : ആലപ്പുഴയിൽ കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയിൽ വീട്ടിൽ വിമൽകുമാർ (38) ആണ് മരിച്ചത്.
വിമൽകുമാർ ഭാര്യ വീടായ മുട്ടം മേടച്ചിറയിൽ വീട്ടിൽ നിന്ന് വ്യഴാഴ്ച ജോലിക്കായി പോയി ഏറെ വൈകിയും തിരിച്ച് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാൾ വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി ശ്രദ്ധയിൽപെട്ടതായി സമീപവാസികളിൽ ചിലർ അറിയിച്ചിരുന്നു. തുടർന്ന് ഫയർ ഫോഴ്സിന്റെ സഹകരണത്തോടെ നടന്ന അന്വേഷണത്തിലാണ് ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തിൽ നിന്നും ഇയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൂര്യയാണ് വിമൽകുമാറിന്റെ ഭാര്യ. ആര്യൻ ഏക മകനാണ്.