കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി: ​ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് (65) മരിച്ചത്. കിണറ്റിൽ ഇറങ്ങിയ ഉണ്ണി ബോധരഹിതനായി വീഴുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി.