അടയ്ക്കാ പറിക്കാന്‍ കയറി; മരം ഒടിഞ്ഞ് പുഴയില്‍ വീണ് തൊഴിലാളി മരിച്ചു;മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിയായ നാല്പത്തിയഞ്ചുകാരൻ

Spread the love

പത്തനംതിട്ട: അടയ്ക്കാ പറിക്കാന്‍ കയറിയ തൊഴിലാളി മരം ഒടിഞ്ഞ് പുഴയില്‍ വീണു മരിച്ചു. റാന്നി അടിച്ചിപ്പുഴ വടക്കേതില്‍ സുനില്‍(45 ) ആണ് മരിച്ചത്.അടയ്ക്ക പറിക്കാന്‍ കയറുന്നതിനിടെ മരം ഒടിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു.

video
play-sharp-fill

വീഴ്‌ച്ചയുടെ ആഘാതത്തില്‍ സാരമായ പരുക്കു പറ്റിയ സുനിലിന് നദിയുടെ അടിത്തട്ടില്‍ വച്ചു തന്നെ അന്ത്യം സംഭവിച്ചുവെന്നാണ് കരുതുന്നത്. നദിയുടെ ആഴമേറിയ ഭാഗത്തു വീണത് നാട്ടുകാര്‍ക്ക് ഇയാളെ രക്ഷപ്പെടുത്തുന്നതിനു തടസമായി.

പെരുനാട് മടത്തുംമൂഴി വലിയ പാലത്തിനോട് ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടുമണിയോടെയാണ്‌സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെരുനാട് പൊലീസുംറാന്നി ഫയര്‍ആന്‍ഡ് റെസ്‌ക്യു ടീമും പത്തനംതിട്ട സ്‌കൂബ ടീമും സ്ഥലത്തെത്തിയെങ്കിലും സുനില്‍ മരണപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതുദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.