കാണാതായ യുവാവിനെ ആറളം ഫാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കണ്ണൂർ : ഇരിട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

ഇരിട്ടി ചെടിക്കുളം കൊക്കോടുപീടികയിൽ സന്തോഷ് (28) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാരുമായി വഴക്കിട്ട ശേഷം ചൊവ്വാഴ്ചയാണ് യുവാവ് വീടുവിട്ട് ഇറങ്ങിയത്. സന്തോഷ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആറളം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group