തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്ത്

Spread the love

തൃശ്ശൂർ : വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരക്കോട് സ്വദേശി മിഥുൻ ആണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങി എന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മനോവിഷത്തെ തുടർന്ന് മരത്തിൽ തൂങ്ങുകയായിരുന്നു.

മിഥുന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്, തൃശൂർ സബ് കളക്ടർ എത്തി നടത്തിയ ചർച്ചയിലാണ് ബന്ധുക്കൾ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോട്ടത്തിനുമായി വിട്ടു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ സംസ്കാരത്തിനു മുൻപ് മരണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.