മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Spread the love

മുണ്ടക്കയം : പുഞ്ചവയലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ. കരിനിലം സ്വദേശി കുഴിപ്പറമ്പിൽ പ്രദീപ് ആണ് മരിച്ചത്.

പുഞ്ചവയൽ ചേരിത്തോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്.

ഇരുവർക്കും തലയിലും,മുഖത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ വഴക്കിനെ തുടർന്ന് ഇരു കൂട്ടരും മുണ്ടക്കയം പോലീസിൽ രാവിലെ എത്തുകയും പ്രശ്നം പരിഹരിച്ചു പോവുകയും ചെയ്തിരുന്നു, തുടർന്ന് ഉച്ചയോടെ സംഭവ പ്രദീപ് സ്ഥലത്ത് എത്തി ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു, തുടർന്ന് ഇവിടെ നിന്ന് വാഹനത്തിൽ കയറി പോയ ഇയാളെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.