
എറണാകുളം : കോലഞ്ചേരിയിൽ യുവാവ് കിണറ്റിൽ ചാടി മരിച്ചു. മൂവാറ്റുപുഴ ആവോലി കാട്ടുകണ്ടത്തിൽ അലൻ ബെന്നിയാണ് (25) മരിച്ചത്.
കടമറ്റം പോയേടം പള്ളിവളപ്പിലെ കിണറ്റിലാണ് ഇയാൾ ചാടിയത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. മൂടിക്കിടന്ന കിണറിന്റെ ഭിത്തി പൊളിച്ച് ദ്വാരമുണ്ടാക്കി കിണറ്റിലേക്ക് ചാടുകയായിരുന്നു .
പട്ടിമറ്റം അഗ്‌നിശമനസേന യുവാവിനെ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group