ആലുവയിൽ യുവാവ് വീട്ടില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ ; മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തി

Spread the love

ആലുവ :  യുവാവിനെ വീട്ടില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ എടയപ്പുറം ചാത്തൻപുറം റോഡില്‍ കൊടവത്ത് വീട്ടില്‍ ഷെബീറിന്റെ മകൻ യാഫിസ് (24) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.രാത്രി ജോലി കഴിഞ്ഞ് എത്തിയ പിതാവ് ബാത്റൂമില്‍ വെള്ളം പോകുന്നതിൻറെ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ കഴുത്തില്‍ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മുറിച്ച നിലയിലായിരുന്നു.

ഗ്രാഫിക് ഡിസൈൻ മേഖലയില്‍ ജോലിനോക്കിയിരുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് എന്ന് കരുതുന്ന ലെറ്റർ സമീപത്തെ ടേബിളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.