വീട്ടുടമക്ക് വാട്‌സ്ആപ്പിൽ കയറിന്റെ ചിത്രം അയച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് വീട്ടുടമ തിരക്കി എത്തിയതോടെ

Spread the love

തൃശ്ശൂർ: വാട്‌സ്ആപ്പിൽ സന്ദേശമയച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. നമ്പനത്ത് വീട്ടിൽ സജീവനെ (68)യാണ് ഇന്ന് ഉച്ചക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

വീടിന്റെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രം വാട്സപ്പിൽ അയച്ചു കൊടുത്തിരുന്നു. ഇതിനുശേഷമാണ് വയോധികൻ ആത്മഹത്യ ചെയ്തത്.

സജീവനെ തിരഞ്ഞ് വീട്ടുടമസ്ഥൻ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തൃശ്ശൂർ മനയക്കൊടിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ച്ച കുടുംബ വഴക്കിനെ തുടർന്ന് മകനായ സോനുവിനെ ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ് സജീവൻ പരുക്കേൽപ്പിച്ചിരുന്നു. മകന് പരാതി ഇല്ലാത്തതിനാൽ അന്ന് പോലീസ് കേസെടുത്തിരുന്നില്ല.

ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.