കുട്ടികള്‍ മുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചു; പ്രകോപിതനായ വീട്ടുടമ കുട്ടികളെ ആക്രമിച്ചു ; കുട്ടികളെ രക്ഷിക്കാൻ എത്തിയ അങ്കണവാടി വർക്കറായ സ്ത്രീയുടെ മൂക്ക് അറുത്തുമാറ്റി വീട്ടുടമ

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചതിന് അങ്കണവാടി വർക്കറായ സ്ത്രീയുടെ മൂക്ക് അറുത്തുമാറ്റി വീട്ടുടമ. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അങ്കണവാടി വർക്കർ സുഗന്ധ മോറെയെ (50) ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെലഗാവിയിലെ ബസുര്‍തെ ഗ്രാമത്തിലുള്ള അങ്കണവാടിയിലെ ചില കുട്ടികള്‍ കളിക്കുന്നതിനിടെ സമീപത്തെ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കല്യാണ്‍ മോറെ എന്ന വീട്ടുടമ കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടികളെ ആക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിന് ഓടിയെത്തിയ സുഗന്ധയെ ഇയാൾ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ സുഗന്ധയുടെ മൂക്കിന്‍റെ ഭാഗം മുറിഞ്ഞുപോയി. കകാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.