video
play-sharp-fill

കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറി സ്വർണമാലയുമായി ഓടി കള്ളൻ ; ഒരു മണിക്കൂറിനുള്ളിൽ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാരും പൊലീസും

കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറി സ്വർണമാലയുമായി ഓടി കള്ളൻ ; ഒരു മണിക്കൂറിനുള്ളിൽ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാരും പൊലീസും

Spread the love

സ്വന്തം ലേഖകൻ

ചവറ: ചായക്കടയിലെത്തി കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറിയിട്ടു സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചവറ പുതുക്കാട് വിനീത് ക്ലീറ്റസിനെയാണു ഒരു മണിക്കൂറിനകം നാട്ടുകാരും പൊലീസും ചേർന്നു പിടികൂടിയത്.

ചവറ തെക്കുംഭാഗത്തു വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തണ്ടളത്തു ജംക്‌ഷനിൽ വീടിനോടു ചേർന്നു കട നടത്തുന്ന സരസ്വതിയമ്മയുടെ മാലയാണു വിനീത് കവർന്നത്. മോഷണ ശേഷം കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ സ്കൂട്ടറിൽനിന്നു മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട വിനീതിനെ നാട്ടുകാരും പൊലീസും ചേർന്ന് ഒളിച്ചിരുന്ന സ്‌ഥലത്തു നിന്നും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ യുവാവിനു നേരെ മുളകു പൊടി വിതറി രക്ഷപ്പെടാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. തെക്കുംഭാഗം പൊലീസ് വിനിതീനെ കസ്‌റ്റഡിയിലെടുത്തു. നിസാര പരുക്കേറ്റ സരസ്വതിയമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.