അടക്ക മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമർദ്ദനം; മാനസികവെല്ലുവിളി നേരിടുന്നയാൾ ആശുപത്രിയിൽ ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ 

പാലക്കാട്‌: അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് പാലക്കാട് ശ്രീകൃഷ്ണപുരത്ത് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദ്ദിച്ചു.

ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീധരൻ എന്നയാളെയാണ് ക്രൂരമായി മർദ്ദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.