
കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകി; ഭാര്യയെ ബെല്‍റ്റ് കൊണ്ട് അടിച്ച് ഭര്‍ത്താവ്; മർദ്ദനത്തിൽ കണ്ണിന്റെ കാഴ്ച നഷ്ടമായതായി യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിനെത്തുടർന്ന് ഭാര്യയെ ബെല്‍റ്റ് കൊണ്ട് അടിച്ച് ഭര്‍ത്താവ്. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ കൈതൊടി ഫിറോസ് ഖാനെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂരിലാണ് സംഭവം. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭര്‍ത്താവ് ക്രൂരമായി തന്നെ മര്‍ദ്ദിക്കുന്നതായാണ് യുവതിയുടെ പരാതി. ജൂണ്‍ പതിനഞ്ചിനായിരുന്നു സംഭവം.
കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിനാണ് ഫിറോസ് ഖാന്‍ ഭാര്യയെ മര്‍ദ്ദിച്ചത്. ബെല്‍റ്റ് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഇപ്പോള്‍ ആരംഭിച്ചതല്ല എന്നാണ് യുവതി പറയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് പോലീസ് കേസെടുത്തത്.