രാമപുരത്ത് കടയിൽ അതിക്രമിച്ച് കയറി കടയുടമയെ മർദ്ദിച്ചു; തടയാൻ എത്തിയ സുഹൃത്തിനെ മർദ്ദിക്കുകയും, വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു: സംഭവത്തിൽ പ്രതി അറസ്റ്റിൽ 

Spread the love

കോട്ടയം: രാമപുരത്ത് കടയിൽ അതിക്രമിച്ച് കയറി കട ഉടമസ്ഥനെ മർദ്ദിക്കുകയും തടയാൻ എത്തിയ സുഹൃത്തിനെ മർദ്ദിക്കുകയും, വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.

video
play-sharp-fill

രാമപുരം ബസാർ പരവൻകുന്ന് ഭാഗത്ത് മാങ്കുഴിച്ചാൽ വീട്ടിൽ അമൽ വിനോദി (24)നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ (13-06-2025)രാത്രിയോടെ രാമപുരം കൊണ്ടാട് സ്വദേശി ബെൻസായിയുടെ രാമപുരത്തുള്ള കടയിൽ അതിക്രമിച്ചു കയറിയ പ്രതി കടയുടമയെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

കടയുടമയെ കത്തിയെടുത്ത് വെട്ടാൻ ശ്രമിക്കുന്നത് കണ്ട്, തടയാൻ ചെന്ന തൊട്ടടുത്ത കടയുടമയായ സുഹൃത്തിനെ കത്തികൊണ്ട് കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ചു. കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിയാണ് അമൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം, പൊൻകുന്നം, പാലാ, മണിമല, രാമപുരം, കറുകച്ചാൽ, മണർകാട്, കീഴ്വായ്പൂർ, നെടുമങ്ങാട്, ചിറയൻകീഴ്, തൊടുപുഴ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതകശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ അമൽ പ്രതിയാണ്.

നരഹത്യാശ്രമത്തിന് കേസെടുത്തു രാമപുരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.