തിരുവനന്തപുരത്ത് യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിച്ചു; തോൾ മുതൽ കാൽമുട്ടുവരെ 25 ശതമാനത്തോളം പൊള്ളലേറ്റു; കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: യുവതിയെ ശരീരത്തിൽ തിളച്ച പാൽ വീണു പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് അറസ്റ്റിലായത്. മാതാവ് ആശുപത്രിയിൽ എത്തിയതോടെ പെൺകുട്ടി വിവരം പറഞ്ഞു.

വിവാഹിതനായ യുവാവിനൊപ്പം രണ്ടുവർഷം മുൻപാണ് യുവതി താമസം തുടങ്ങിയത്. യുവാവ് സ്ഥിരം മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ തോൾ മുതൽ കാൽമുട്ടിന്റെ ഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് ഐസിയുവിൽ കഴിയുന്ന പെൺകുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.തുടർന്ന് മാതാവ് ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുവാവിനെ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ പേരിൽ ആര്യനാട് പൊലീസിൽ ഒട്ടേറെ കേസുകളുള്ളതായി സബ് ഇൻസ്പെക്ടർ കിരൺ ശ്യാം അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.