ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്കെതിരെ ക്രൂര മർദ്ദനം; കണ്ണിന് ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ, സ്വർണവും നഷ്ടപ്പെട്ടെന്ന് പരാതി

Spread the love

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദ്ദിച്ചു ഓമശേരി സ്വദേശിയും യുവതിയുടെ നാട്ടുകാരനുമായ മിർഷാദ് എന്ന യുവാവാണ് യുവതിയെ മർദ്ദിച്ചത്.

video
play-sharp-fill

നടമ്മൽ പൊയിലിൽ വച്ചാണ് യുവാവ് ആക്രമം നടത്തിയത്. സംഭവത്തിൽ കൊടുവളളി പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോകുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് യുവാവ് നിരന്തരം അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിന് യുവതി ഇൻസ്റ്റാഗ്രാം വഴി യുവതി മറുപടിയും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടും സന്ദേശം അയക്കൽ ആവർത്തിച്ചതോടെ പ്രതിയുടെ വീട്ടിൽ പോയി യുവതി പരാതിപ്പെട്ടു. അതിന്റെ വൈരാഗ്യത്തിന് മിർഷാദ് വഴിയിൽ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി.

വിവാഹ നിശ്ചയ സമയത്ത് കിട്ടിയ സ്വർണവും നഷ്ടപ്പെട്ടെന്ന് യുവതി പറയുന്നു. സംഭവത്തിൽ യുവതയുടെ കണ്ണിനും തലക്കും പരിക്കുണ്ട്. പോലീസ് കേസെടുത്തതോടെ മിർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. പ്രതിക്കായുളള അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.