
കോട്ടയം : തൃക്കൊടിത്താനത്ത് യുവാവിന് നേരെ ആക്രമണം, പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.
കുമരകം സ്വദേശി വിലാവിൽ വീട്ടിൽ ബിനു വിലാവിൽ (47) ആണ് അറസ്റ്റിലായിരിക്കുന്നത്.
അനധികൃത മദ്യ വില്പന എക്സൈസിനെ അറിയിച്ചത്തിലുള്ള വിരോധത്തെ തുടർന്ന് ഇയാൾ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി ഏറെ നാളായി പ്രദേശത്ത് അനധികൃതമായി മദ്യ വില്പനയും മറ്റും നടത്തിവരികയായിരുന്നു, ഇത് സമീപവാസിയായ യുവാവ് എക്സൈസിനെ അറിയിച്ചത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കേസെടുത്ത തൃക്കൊടിത്താനം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.