
പത്തനംതിട്ട : കൂടൽ ഇരുതോട്ടിൽ മദ്യലഹരിയിൽ അതിഥി തൊഴിലാളിയുടെ ആക്രമണം, അയല്‍വാസിയായ 65കാരന് പരിക്കേറ്റു. ഇരുതോട് സ്വദേശി തങ്കച്ചനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കൈതച്ചക്ക തോട്ടത്തില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളികള്‍ തമ്മില്‍ കലഹിക്കുകയായിരുന്നു.
അർജുൻ എന്ന ഒഡീഷ സ്വദേശി മദ്യ ലഹരിയില്‍ ഒപ്പമുണ്ടായിരുന്നവരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ അക്രമത്തിനിടെയാണ് അയൽവാസിയായ 65കാരന് മർദ്ദനമേറ്റത്. കട്ട കൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. തങ്കച്ചനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച അയല്‍വാസിയായ സ്ത്രീക്കും മർദ്ദനമേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം എന്നാണ് പൊലീസ് വിശദമാക്കുന്നത് തലയ്ക്കും ദേഹമാസകലവുമാണ് തങ്കച്ചന് പരിക്കേറ്റിട്ടുള്ളത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ തങ്കച്ചൻ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒഡീഷാ സ്വദേശി അർജുനാണ് 65കാരനെ ആക്രമിച്ചത്. വയോധികനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീയുടെ കൈ ഇയാള്‍ കടിച്ചു മുറിച്ചു. അർജുനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.